ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര .
രഞ്ജിത്ത് മോശമായി പെരുമാറി എന്നാണ് നടി വെളിപ്പെടുത്തിയത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ മുറിയിൽ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് കയ്യിലും മുടിയിലും സ്പർശിച്ചമായി അവർ വെളിപ്പെടുത്തി . ഇതോടെ മുറിയിൽ നിന്നിറങ്ങി. തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങുകയായിരുന്നുവെന്നും അവർ പറഞ്ഞു . എന്നാൽ പാലേരി മാണിക്യത്തിൽ അഭിനയിക്കാനല്ല ഓഡിഷനുവേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയതെന്നും അവരുടെ പ്രകടനം തൃപ്തികരമായി തോന്നിയില്ലെന്ന് സഹസംവിധായകൻ ശങ്കർ രാമകൃഷ്ണൻ അവരെ അറിയിച്ചതായും സംവിധായകൻ രഞ്ജിത്ത് പ്രതികരിച്ചു . രഞ്ജിത്ത് മികച്ച കലാകാരൻ ആണെന്നും ആരോപണത്തിന്റെ പേരിൽ കേസെടുക്കാനാവില്ലെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.