22 January 2026, Thursday

Related news

January 8, 2026
January 2, 2026
December 22, 2025
November 9, 2025
November 4, 2025
October 31, 2025
October 30, 2025
September 26, 2025
September 18, 2025
September 2, 2025

ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യ ഒരുക്കിയ മലയാളചിത്രം ‘ആദ്രിക’ 20ന് റിലീസ് ചെയ്യും

പി ആർ സുമേരൻ 
കൊച്ചി
June 17, 2025 3:56 pm

ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും, നിർമാതാവും, പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ‘ആദ്രിക’. സിനിമ ഈ മാസം 20 ന് റിലീസ് ചെയ്യും. ചിത്രത്തിൽ ഐറിഷ്-ബോളിവുഡ്-മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തുന്നത്. ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. ഉസ്താദ് സുൽത്താൻ ഖാൻ, കെ എസ് ചിത്ര എന്നിവർ ആലപിച്ച് ഹിന്ദിയിൽ ഏറെ ഹിറ്റായ ‘പിയ ബസന്ദി’ എന്ന ആൽബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവൻ വോഡ്ഹൗസ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. 

ഐറിഷിലെ പ്രമുഖ ഛായാഗ്രാഹനും, ചലച്ചിത്ര നിർമാതാവും കൂടിയാണ് ഡൊണോവൻ. പ്രമുഖ മോഡലും മലയാളിയുമായ അജുമൽന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക. ദി ഗാരേജ് ഹൗസ് പ്രൊഡക്ഷൻ, യു കെയോടൊപ്പം മാർഗരറ്റ് എസ് എ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ അഭിജിത്ത് തന്നെയാണ് ഈ സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്.
കേരളത്തിൽ ജൂൺ 20 ന് റിലീസ് ചെയ്യും. ദുബൈയിൽ ചിത്രം റിലീസ്ചെയ്തു.

വസന്ത മുല്ലൈ, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാർ തങ്കവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അശോകൻ പി കെ ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും. എഡിറ്റർ: ദുർഗേഷ് ചൗരസ്യ. അസോസിയേറ്റ് ഡയറക്ടർ: കപിൽ ജെയിംസ് സിങ്. അസിസ്റ്റന്റ് ഡയറക്ടർസ് സുജീഷ് ശ്രീധർ, ജാൻവി ബിശ്വാസ്. മ്യൂസിക്: സർത്തക് കല്യാണി. ആർട്ട്: വേണു തോപ്പിൽ. മേക്കപ്പ്: സുധീർ കുട്ടായി. ഡയലോഗ്സ്: വിനോദ് നാരായണൻ. കളറിസ്റ്റ്: രാജീവ് രാജകുമാരൻ. സൗണ്ട് ഡിസൈൻ: ദിവാകർ ജോജോ. പ്രമോഷൻ മാനേജർ ഷൗക്കത്ത് മാജിക്‌ ലാബ്. റിലീസ് മാർക്കറ്റിംഗ്: മാജിക് ലാബ് പ്രൊഡക്ഷൻ ഹൗസ്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.