
ഒഡീഷയില്‍നിന്ന് 3000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് കേരളത്തില്‍ 30000 രൂപയ്ക്ക് വില്‍പ്പന നടത്തിയ ബംഗാളി യുവാക്കള്‍ പിടിയില്‍.എട്ടുകിലോ കഞ്ചാവുമായി പശ്‌ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സമീൻ ഷെയ്ക്ക് (28), മമൻ ഷെയ്ക്ക് (24) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം പിടികൂടി.
ജില്ലാ പൊലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഒക്കൽ നമ്പിള്ളി ജങ്ഷനിലെ മൂന്നുനില കെട്ടിടത്തിലെ മുറിയിൽനിന്നാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. ഒഡിഷയിൽനിന്ന് ട്രെയിനിൽ ആലുവയിൽ ചൊവ്വ പകലാണ് ഇരുവരും എത്തിയത്. അതിനുശേഷം ഒക്കലിലുള്ള മുറിയിലെത്തി കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.
ഒഡിഷയിൽനിന്ന് വാങ്ങുന്ന കഞ്ചാവ് ഇവിടെ വിറ്റ് മടങ്ങുന്നതായിരുന്നു രീതി.എഎസ്‌പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, എസ്ഐമാരായ പി എം റാസിഖ്, ജോസി എം ജോൺസൺ, വിനിൽ ബാബു, എഎസ്‌ഐ പി എ അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി എ അഫ്സൽ, രജിത്ത് രാജൻ, ബെന്നി ഐസക്, എം കെ നിഷാദ്, സിബിൻ സണ്ണി, കെ ആർ ധനേഷ് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.