7 March 2026, Saturday

താരങ്ങളുടെ ശമ്പളം തടഞ്ഞ് ബംഗളൂരു എഫ്‌സി

Janayugom Webdesk
ബംഗളൂരു
August 5, 2025 9:36 pm

ഐഎസ്എല്‍ അനിശ്ചിതാവസ്ഥ നേരിടുന്നതിനിടെ താരങ്ങള്‍ക്കും ജീവനക്കാർക്കും ശമ്പളം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി ബംഗളൂരു എഫ്‌സി. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇതിഹാസ താരം സുനിൽ ഛേത്രി ഉൾപ്പെടെയുള്ള കളിക്കാരുടെ ശമ്പളം തടഞ്ഞിട്ടുണ്ട്. എഐഎഫ്എഫും റിലയന്‍സ് കോര്‍പറേഷന് കീഴിലുള്ള സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് ലിമിറ്റഡും തമ്മിലെ അഭിപ്രായവ്യത്യാസങ്ങളാണ് ഐഎസ്എല്‍ താൽക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണം. പ്രതിസന്ധി ചര്‍ച്ചയ്ക്കായി നാളെ എഐഎഫ്എഫ് യോഗം വിളിച്ചു. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.