ഐഎസ്എല്ലില്‍ ഇന്ന് ആദ്യ സെമിഫൈനല്‍ പോരാട്ടം. ബംഗളൂരുവും ഗോവയും തമ്മിലുള്ള ആദ്യപാദ സെമിഫൈനല്‍ മത്സരം രാത്രി 7.30ന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കും. ജംഷഡ്പൂര്‍-മോഹന്‍ ബഗാന്‍ സെമിഫൈനല്‍ നാളെ അരങ്ങേറും.
ഗ്രൂപ്പ് സ്റ്റേജില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തോടെ ഗോവ നേരിട്ട് സെമിഫൈനലിലെത്തുകയായിരുന്നു. 24 മത്സരങ്ങളില്‍ നിന്ന് 14 ജയവും ആറ് സമനിലയും നാല് തോല്‍വിയുമുള്‍പ്പെടെ 48 പോയിന്റാണ് ഗോവ നേടിയത്. അതേസമയം പ്ലേ ഓഫില്‍ മുംബൈ സിറ്റിക്കെതിരെ 5–0ന്റെ വിജയം നേടിയാണ് ബംഗളൂരു സെമി ബെര്‍ത്തുറപ്പിച്ചത്. ഗ്രൂപ്പ് സ്റ്റേജില്‍ 38 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായിരുന്നു ബംഗളൂരു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.