21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 1, 2024
October 18, 2024
September 19, 2024
September 4, 2024
August 5, 2024
February 4, 2024
September 22, 2023
September 21, 2023
July 20, 2023
July 17, 2023

ഇന്ത്യയിലെ ഏറ്റവും ഗതാഗത തിരക്കേറിയ നഗരം ബംഗളൂരു ; പൂനെയും ആദ്യപത്തില്‍ ഇടംനേടി 

Janayugom Webdesk
ന്യൂഡല്‍ഹി
February 4, 2024 6:46 pm
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരം സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമായ ബംഗളൂരു. ആസ്റ്റര്‍ ഡാം ആസ്ഥാനമായുള്ള ടെക്നോളജി സ്പെഷലിസ്റ്റായ ടോംടോം പുറത്തിറക്കിയ ട്രാഫിക്ക് സൂചികയില്‍ ബംഗളൂരുവും പൂനെയും ആദ്യപത്തില്‍ ഇടംനേടി.  ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ആറാം സ്ഥാനത്താണ് ബംഗളൂരു. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള ശരാശരി സമയം 28 മിനിറ്റും പത്ത് സെക്കന്റുമായിരുന്നു. ഏഴാം സ്ഥാനത്തുള്ള പൂനെയില്‍ ഇത് 27 മിനിറ്റും 50 സെക്കന്റുമാണ്.
ഇന്ത്യയിലെ മറ്റ് നഗരങ്ങളായ ഡല്‍ഹി 44ഉം മുംബൈ 52ഉം സ്ഥാനങ്ങളിലായി പട്ടികയില്‍ ഇടം പിടിച്ചു. ഡല്‍ഹിയില്‍ പത്ത് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 22ഓളം മിനിട്ടെടുക്കും. ശരാശരി യാത്രാസമയം, ഇന്ധനചെലവ്, കാര്‍ബണ്‍ പുറംതള്ളല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പഠനം. വര്‍ഷത്തില്‍ 132 മണിക്കൂറും ബംഗളൂരു ഗതാഗതക്കുരുക്കിലാണെന്ന് പഠനത്തില്‍ പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗത തിരക്ക് അനുഭവപ്പെടുന്നത് ലണ്ടനിലാണ്. തിരക്കുള്ള സമയങ്ങളില്‍ മണിക്കൂറില്‍ 14 കിലോമീറ്ററാണ് സഞ്ചാരവേഗത. രണ്ടാം സ്ഥാനത്ത് അയര്‍ലണ്ടിലെ ഡബ്ലിനാണ്. ഇത്തരം ഗതാഗതകുരുക്ക് കാരണം നഗരവാസികള്‍ക്ക് വന്‍ സമയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നുണ്ട്. ലോകജനസംഖ്യയുടെ പകുതിയിലധികവും നഗരങ്ങളില്‍ താമസിക്കുന്നതിനാല്‍ ഗതാഗതക്കുരുക്കും അതുമൂലമുണ്ടാകുന്ന വിവിധ പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്ന്  ടോംടോമിലെ ട്രാഫിക് വൈസ് പ്രസിഡന്റ് റാല്‍ഫ് പീറ്റര്‍ പറഞ്ഞു.
Eng­lish Sum­ma­ry: Ben­galu­ru has worst traf­fic con­ges­tion in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.