
ബെംഗളൂരു കവർച്ചാക്കേസിലെ പണം കണ്ടെത്തി പൊലീസ്. എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന പണമായിരുന്നു മോഷ്ടിക്കപ്പെട്ടത്. ചെന്നൈയിൽ നിന്നാണ് പണം കണ്ടെത്തിയത്. ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന് ചെന്നൈയിലേക്ക് പണം കടത്തുകയായിരുന്നു. അഞ്ച് പേരടങ്ങുന്നതാണ് കവർച്ച സംഘമെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു. പ്രതികളിൽ ഒരാൾ അറസ്റ്റിലായി. ഗോവിന്ദപുര സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളായ അപ്പണ്ണ നായക് ആണ് അറസ്റ്റിലായത്. കവർച്ച ആസൂത്രണം ചെയ്തതിന് പിന്നിൽ ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തി.
എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി രൂപയാണ് കൊള്ളയടിച്ചത്. ജയനഗറിലെ അശോക പില്ലറിന് സമീപമാണ് കവർച്ച നടന്നത്. സ്വകാര്യ കമ്പനിയുടെ വാനിൽ വന്ന് ഇറങ്ങിയവരാണ് പണം കവർന്നത്. ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് നികുതി വകുപ്പ് കവർച്ചക്കാർ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.