11 December 2025, Thursday

Related news

December 9, 2025
December 7, 2025
December 6, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025
November 25, 2025
November 24, 2025
November 23, 2025

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം ചുമതല ഏറ്റു

Janayugom Webdesk
തിരുവനന്തപുരം
December 11, 2023 11:11 am

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം ചുമതല ഏറ്റു. പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന പട്ടത്തെ പി എസ് സ്മാരകത്തിലെത്തിയാണ് ബിനോയ് വിശ്വം സെക്രട്ടറിയുടെ ചുമതല ഏറ്റത്. കഴിഞ്ഞ ദിവസം പാര്‍ട്ടി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൂടിയ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലുണ്ടായ തീരുമാനപ്രകാരമാണ് ബിനോയ് ചുമതല ഏറ്റെടുത്തത്.

നിലവില്‍ പാര്‍ട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും, എഐടിയുസി വര്‍ക്കിങ് പ്രസിഡന്റും രാജ്യസഭാ അംഗവുമാണ്. സിപിഐ മുഖപത്രമായ ന്യൂഏജ് പത്രാധിപരുമാണ്.ജനയുഗം ദിനപത്രം, ട്രേഡ് യൂണിയന്‍ മാസിക എന്നിവയുടെ പത്രാധിപരായിരുന്നു ബിനോയ് വിശ്വം. ബിനോയ് വിശ്വം ചുമതല ഏറ്റ ചടങ്ങില്‍ എഐടിയുസി സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി രാജേന്ദ്രന്‍, പാര്‍ട്ടി സംസ്ഥാന അസി. സെക്രട്ടറി പി പി സുനീറും, ഓഫീസ് ജീവനക്കാരും പങ്കെടുത്തു.

Eng­lish Summary:
Benoy Vish­wam took charge as CPI state secretary

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.