14 January 2026, Wednesday

ബിപോര്‍ജോയ് അടങ്ങി; രാജസ്ഥാനില്‍ വ്യാപക മഴ

Janayugom Webdesk
ന്യൂഡല്‍ഹി
June 17, 2023 11:48 pm

ഗുജറാത്തില്‍ വ്യാപക നാശനഷ്ടം സൃഷ്ടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ്. സൗരാഷ്ട്രാ-കച്ച് മേഖല പിന്നിട്ടതോടെ ശക്തി കുറഞ്ഞ ബിപോര്‍ജോയ് രാജസ്ഥാനില്‍ ഇന്നലെ ശക്തമായ മഴയ്ക്ക് കാരണമായി. അതിതീവ്ര വിഭാഗത്തില്‍ നിന്ന് തീവ്ര വിഭാഗത്തിലേക്ക് ചുഴലിക്കാറ്റ് രൂപാന്തരം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഡയറക്ടര്‍ മൃത്യു‍ഞ്ജയ് മോഹപാത്ര പറഞ്ഞു. രാജസ്ഥാന് പുറമെ അസം, മേഘാലയ, അരുണാചല്‍, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലും ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. അസമിലെ വെള്ളപ്പൊക്കം പതിനായിരങ്ങളെ ബാധിച്ചിട്ടുണ്ട്. വടക്കന്‍ ഗുജറാത്തിലും ശക്തമായ മഴ ലഭിക്കും. 

ചുഴലിക്കാറ്റിനെത്തുടർന്ന് നാശനഷ്ടം സംഭവിച്ച ഗുജറാത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആകാശവീക്ഷണം നടത്തി. ജഖാവു, മാണ്ഡ്‌വി ജില്ലകളിലായിരുന്നു സന്ദര്‍ശനം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു.മഴ കുറഞ്ഞതോടെ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ, മോർബി, ജുനാഗഡ്, ഗിർ സോമനാഥ്, രാജ്‌കോട്ട്, പോർബന്തർ എന്നീ ജില്ലകളില്‍ ഇതിനായി 1127 സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Eng­lish Summary:Beporjoy is contained
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.