23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
June 19, 2024
June 16, 2024
June 4, 2024
March 12, 2024
January 29, 2024
October 15, 2023
September 12, 2023
December 15, 2022
September 20, 2022

ബേഠീ ബച്ചാവോ, ബേഠീ പഠാവോ എഴുതാനറിയാതെ കേന്ദ്രമന്ത്രി; വൈറലായി വീഡിയോ

Janayugom Webdesk
ഭോപ്പാല്‍
June 19, 2024 9:28 pm

ബേഠീ ബച്ചാവോ, ബേഠീ പഠാവോ എന്ന മുദ്രാവാക്യം ഹിന്ദിയില്‍ തെറ്റായി എഴുതി കേന്ദ്രമന്ത്രി സാവിത്രി ഠാക്കൂര്‍. മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. ‘ബേഠീ പഠാവോ ബച്ചാവ്’ എന്നാണ് ബോര്‍ഡില്‍ മന്ത്രി എഴുതിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്രമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെന്താണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം ഉയരുന്നു. ജൂണ്‍ 18 ചൊവ്വാഴ്ച ധറിലെ ബ്രഹ്മകുണ്ടിയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് ‘സ്‌കൂള്‍ ചലോ അഭിയാന്‍’ പരിപാടി സംഘടിപ്പിച്ചത്. വനിതാ ശിശു വികസന സഹമന്ത്രിയായ സാവിത്രി ഠാക്കൂര്‍ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു. 

46‑കാരിയായ സാവിത്രി താക്കൂർ ധർ ലോക്‌സഭാ മണ്ഡലത്തിൽ 218,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടത്. ഉറുദു വിദ്യാഭ്യാസ ബോർഡിൽ നിന്ന് 2018 ലെ 12-ാം ക്ലാസ് പരീക്ഷ വിജയിച്ചതായി അവര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നവരും വലിയ വകുപ്പുകളുടെ ഉത്തരവാദിത്തമുള്ളവരും അവരുടെ മാതൃഭാഷയില്‍ പോലും കഴിവില്ലാത്തവരാണ് എന്നത് ജനാധിപത്യത്തിന്റെ ദൗര്‍ഭാഗ്യമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ മിശ്ര സംഭവത്തോട് പ്രതികരിച്ചു. ഇങ്ങനെയുള്ളവര്‍ക്ക് എങ്ങനെ മന്ത്രിസ്ഥാനം വഹിക്കാന്‍ കഴിയും? തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:Beti Bachao, Beti Pad­hao, the Union Min­is­ter does not know how to write; The video went viral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.