വിശ്വാസ വഞ്ചന കേസില്‍ ടെക്നോളജി ഭീമനായ ഗൂഗിളിന് വന്‍ പിഴ. ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ കുറച്ച് ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മറവിൽ വിപണിയിൽ മേധാവിത്വം നേടാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂണിയന് നല്കിയ കേസിലാണ് ഗൂഗിളിന്റെ അപ്പീല്‍ കോടതി തള്ളിയത്. നാല് ബില്യണ്‍ യൂറോയാണ് ഗൂഗിള്‍ പിഴയൊടുക്കേണ്ടത്. 4.34 ബില്യണ്‍ യൂറോയില്‍ നിന്ന് 4.125 ബില്യണ്‍ യൂറോയായി പിഴ സംഖ്യ കുറച്ചതായും കോടതി അറിയിച്ചു. ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലൂടെ വിപണിയിലെ മത്സരങ്ങൾ നിയന്ത്രിച്ചെന്നും ഉപയോക്താക്കളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വെട്ടിച്ചുരുക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യൂറോപ്യൻ യൂണിയന്റെ വിധി. യൂറോപ്പിലെ അഞ്ചിൽ നാലു ഫോണുകളിലും ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്.
അതേസമയം വിധി തൃപ്തികരമല്ലെന്ന് ഗൂഗിള്‍ പ്രതികരിച്ചു. ആന്‍ഡ്രോയിഡ് എല്ലാവര്ക്കും തെരഞ്ഞെടുക്കാനുള്ള നിരവധി അവസരങ്ങള്‍ നല്‍കുന്നുണ്ട്. യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി നിരവധി വ്യാപാരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യവും സ്വതന്ത്ര സോഫ്റ്റ്വേര്‍ അധിഷ്ഠിതമാക്കിയുള്ളതുമായ ആൻഡ്രോയ്ഡ് വില കുറഞ്ഞ ഫോണുകൾക്കും മുഖ്യ എതിരാളിയായ ആപ്പിളുമായുള്ള മത്സരത്തിനും കാരണമായെന്ന് കമ്പനി മുമ്പ് വാദിച്ചിരുന്നു. വിശ്വാസവഞ്ചനയുടെ പേരില്‍ യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് കമ്മീഷന് 2018ല്‍ 500 കോടി ഡോളറായിരുന്നു പിഴ വിധിച്ചത്.
ഇതുൾപ്പെടെ 2017നും 2019നും ഇടയിൽ 800 കോടി ഡോളറിന്റെ പിഴ യൂറോപ്യന്‍ യൂണിയന് ഗൂഗിളിന് മേല്‍ ചുമത്തിയിട്ടുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ മേധാവിത്വം പിടിച്ചെടുക്കാന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കാണിച്ച് ബ്രിട്ടനിലും യൂറോപ്യന്‍ യൂണിയനും 25 ബില്യണ്‍ യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഗൂഗിളിനെതിരെ അടുത്തെ കേസ് ഫയല്‍ ചെയ്തിരുന്നു.
English Summary: betrayal of trust; A huge fine for Google
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.