
ഛത്തീസ്ഗഢിലെ റായ്പൂരിൽ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. 29കാരനായ ഗൗരവ് സവന്നിയാണ് ആത്മഹത്യ ചെയ്തത്. കാമുകി നല്‍കിയ പീഡന പരാതിയില്‍ ഗൗരവ് മനോവിഷമത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. സെപ്തംബര്‍ 27നാണ് ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ ഗൗരവിൻറെ മൃതദേഹം കണ്ടെത്തിയത്. ‘പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു’ എന്നെഴുതിയ ഗൗരവിന്റെ കത്ത് പൊലീസ് കണ്ടെത്തിയത്.
മാട്രിമോണിയലിലൂടെയാണ് ഗൗരവും യുവതിയും പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നെങ്കിലും യുവതി ഗൗരവിനെതിരെ പൊലീസിൽ പീഡന പരാതി നല്‍കുകയായിരുന്നു. യുവതി നൽകിയ പരാതിയിൽ അറസ്റ്റിലായ ഗൗരവ് ജാമ്യത്തിലിറങ്ങി 15 ദിവസങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയുന്നത്. യുവതി ഗൗരവിനെതിരെ നൽകിയ പീഡനക്കേസിൽ മാനസികമായി വല്ലാതെ വിഷമിച്ചതായി സുഹൃത്ത് സന്ദീപ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൗരവ് മാനസികമായി വളരെ അസ്വസ്ഥനാനായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
( ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471–2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.