25 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 2, 2025
January 1, 2025
December 22, 2024
November 12, 2024
October 2, 2024
September 21, 2024
September 20, 2024
September 4, 2024
August 17, 2024

മാലിന്യപരിപാലനം മികച്ചതാക്കം; തിളങ്ങുന്നവര്‍ക്ക് സ്റ്റാര്‍ റേറ്റിങ്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
November 12, 2024 10:26 pm

മാലിന്യ സംസ്കരണത്തിലെ പ്രവർത്തന മികവിന് പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്കടക്കം റേറ്റിങ് ഏർപ്പെടുത്തുന്നു. ഇതോടെ മാലിന്യ പരിപാലന സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ റേറ്റിങ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാവുകയാണ് കേരളം. ആശുപത്രികൾ, ആരോഗ്യ രംഗത്തെ മറ്റ് സ്ഥാപനങ്ങൾ, അങ്കണവാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെഎസ്ആർടിസി, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർക്കാർ‑സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ സംസ്ഥാനതലത്തിൽ റേറ്റിങിന് വിധേയമാക്കും. ഗ്രീൻ ലീഫ് റേറ്റിങ് എന്ന് പേരിട്ടിരിക്കുന്ന പ്രക്രിയയിൽ പൊതുജനങ്ങൾക്കും ഓരോ മേഖലകളെയും വിലയിരുത്താം. അഞ്ചിലധികം മുറികൾ വാടകയ്ക്ക് നൽകുന്ന ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളിലെ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളുടെ ശാസ്ത്രീയത വിലയിരുത്തുന്നതിന് സ്വച്ഛതാ ഗ്രീൻലീഫ് റേറ്റിങ് കഴിഞ്ഞ മാസം നടത്തിയിരുന്നു.

ഓരോ മേഖലയിലും മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെയും പൊതുശുചിത്വത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തൽ. സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സ്വയം ഡിക്ലയർ ചെയ്യാനുള്ളതാണ് ആദ്യ ഘട്ടം. അങ്ങനെ സ്വയം വിലയിരുത്തി പ്രഖ്യാപനം നടത്തുന്ന ഇടങ്ങളിലേക്ക് സർക്കാർ, ശുചിത്വ മിഷന്റെ മേൽനോട്ടത്തിൽ നിയോഗിക്കുന്ന അംഗീകൃത ഏജൻസികൾ നേരിട്ടെത്തി പരിശോധന നടത്തും. തെറ്റായ വിവരങ്ങൾ നൽകി സെൽഫ് ഡിക്ലറേഷൻ നടത്തുന്നവർക്ക് നെഗറ്റീവ് മാർക്ക് നൽകും. ആദ്യ ഘട്ടത്തിലെ ഫീൽഡുതല പരിശോധനാ കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടത് കളക്ടർമാരുടെ മേൽനോട്ടത്തിൽ അതത് ജില്ലാ ശുചിത്വ മിഷനുകളാണ്. ജില്ലാതല അപ്രൂവൽ കമ്മിറ്റിയിൽ ജില്ലാ കളക്ടർ അധ്യക്ഷനായിരിക്കും. സംസ്ഥാനതലത്തിൽ ഇത് ചീഫ് സെക്രട്ടറിയായിരിക്കും.

റേറ്റിങ് ഇങ്ങനെ

ആകെ 200 മാർക്കാണ് റേറ്റിങ്. 50 മാർക്ക് കക്കൂസ് മാലിന്യ സംസ്കരണത്തിനും 40 മാർക്ക് ടോയ്‌ലെറ്റുകള്‍ക്കും 50 മാർക്ക് മലിനജല സംസ്കരണത്തിനും 40 മാർക്ക് ഖരമാലിന്യ സംസ്കരണത്തിനുമാണ്. 20 മാർക്ക് ഹരിത ചട്ടപാലനത്തിനും ശുചിത്വ മാലിന്യ നിർമ്മാർജനത്തിനായുള്ള വിവര വിജ്ഞാന വ്യാപനത്തിനുമാണ്.

റേറ്റിങ് ഇവിടയൊക്കെ

സർക്കാർ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, പ്രീപ്രൈമറി മുതൽ കോളജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, കെഎസ്ആർടിസിയുടെ ഓപ്പറേറ്റിങ് സെന്ററുകൾ മുതൽ സെന്റട്രൽ ഡിപ്പോ വരെയുള്ള സ്ഥാപനങ്ങള്‍, ബസുകള്‍, പട്ടണങ്ങള്‍.
സ്വകാര്യ മേഖലയിൽ ആശുപത്രികള്‍, ഹോട്ടൽ, റസ്റ്റോറന്റുകൾ, ബേക്കറികൾ, ഹോസ്റ്റലുകൾ, മാളുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ഓഡിറ്റോറിയം, അപ്പാർട്ട്മെന്റുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കൺവെൻഷൻ സെന്ററുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.