12 February 2026, Thursday

Related news

February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 24, 2026
January 21, 2026

ലോറിക്കടിയില്‍പ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ മ രിച്ചു

Janayugom Webdesk
തുറവൂര്‍
November 9, 2024 7:06 pm

ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ മരിച്ചു. തുറവൂര്‍ വളമംഗലം നന്ദനത്തില്‍
പരേതനായ മേനോവീട്ടില്‍ വാസുദേവന്‍ പിള്ളയുടെ മകന്‍. രജിത്ത് കുമാര്‍ (47) ആണ് മരിച്ചത്. ദേശീയപാതയില്‍ പുത്തന്‍ചന്തയ്ക്കു സമീപം ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം .

കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസ് പേട്ട ‚തൃപ്പൂണിത്തറയില്‍ നിന്ന്‌ജോലി കഴിഞ്ഞ് വീട്ടിലേക്ക് ടാങ്കര്‍ ലോറിയില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ടാങ്കര്‍ ലോറിയില്‍ നിന്നും ഇറങ്ങുന്നതിനിടെ പാതയോരത്തുള്ള കല്ലില്‍ തട്ടി ലോറിയുടെ പിന്‍ ചക്രത്തിനിടയില്‍പ്പെടുകയായിരുന്നു. ലോറിയുടെ പിന്‍ ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. സംസ്‌കാരം നടത്തി .ഭാര്യ .ദീപ്തി ‚മക്കള്‍ നിത്യാ രജിത്ത് ‚നന്ദന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.