
ലൈംഗിക ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെതിരെ വ്യാപകമായ പോസ്റ്റർ പ്രചാരണം. കണ്ണൂർ ശ്രീകണ്ഠപുരം പൊടിക്കളത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക, യൂത്ത് കോൺഗ്രസ് കോഴികളുണ്ട്’ എന്നാണ് പോസ്റ്റർ. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയാണ് വിജിൽ മോഹനൻ.
വിജിൽ പ്രതിനിധാനം ചെയ്യുന്ന വാർഡിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലും അഴിമതിക്കാരാണെന്നാരോപിച്ച് മുൻ കോൺഗ്രസ് നേതാവ് കെ സി വിജയൻ ഉൾപ്പെടെ നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്ന വിജിൽ, രാഹുലിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.