ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ പി ആർ സുനുവിനെ ഉടനടി സർവീസിൽ നിന്ന് നീക്കി. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്താണ് ഉത്തരവിറക്കിയത്. സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് നടപടി.
കേരള പൊലീസ് ആക്ട് സെക്ഷൻ 86 പ്രകാരമാണ് സുനുവിനെതിരെയുള്ള നടപടി. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അനുവദിക്കാതെ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു നീക്കം ചെയ്യുന്നത്. പൊലീസിലെ ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശക്തമായ നിർദേശത്തെ തുടർന്നാണ് നടപടി.
English Summary: Beypur Coastal CI PR Sunu sacked
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.