
ഉത്തരാഖണ്ഡിലെ വിദ്യാലയങ്ങളിൽ ഭഗവദ്ഗീത പാരായണം ചെയ്യുന്നത് നിർബന്ധമാക്കിയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. ഇന്ത്യൻ സംസ്‌കാരം, ധാർമിക മൂല്യങ്ങൾ, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാർഥികളെ ബന്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സാമൂഹിക മാധ്യമമായ എക്‌സിലാണ് ധാമിയുടെ ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്.
‘സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഗീതയിലെ ശ്ലോകങ്ങൾ ഉരുവിട്ട് പഠിക്കുന്നത് ഞങ്ങളുടെ സർക്കാർ നിർബന്ധമാക്കിയിരിക്കുന്നു. ഇന്ത്യൻ സംസ്‌കാരം, ധാർമിക മൂല്യങ്ങൾ, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാർഥികളെ ബന്ധിപ്പിച്ച് അവരുടെ സമഗ്ര വികസനത്തിന് ഇത് വഴിയൊരുക്കുന്നു’ എന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.