3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
February 28, 2026
February 25, 2026
February 24, 2026
February 24, 2026
February 21, 2026

“ഇന്ത്യൻ താരങ്ങളുടെ ബാറ്റുകൾക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്”; പുതിയ വിവാദത്തിന് തിരികൊളുത്തി ഭാനുക രാജപക്സെ

Janayugom Webdesk
കൊളംബോ
February 10, 2026 8:57 pm

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് എതിരെ വിചിത്ര ആരോപണവുമായി ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സെ. ഇന്ത്യൻ ബാറ്റ്സ്മാന്മാര്‍ ഉപയോഗിക്കുന്ന ബാറ്റുകള്‍ ലോകത്തിന്റെ മറ്റൊരു ഭാഗത്തും ലഭിക്കാത്ത പ്രത്യക തരം ബാറ്റുകളാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ വലിയ സിക്‌സറുകള്‍ അടിക്കുന്നതിന് പിന്നിലെ രഹസ്യം അവരുടെ ബാറ്റുകളാണെന്നാണ് അദ്ദേഹത്തം പറഞ്ഞത്. 

ഇതിന് മുമ്പ് 2023ല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സ്വിങ് ലഭിക്കാന്‍ ഐസിസിയോ ബിസിസിഐയോ പ്രത്യേക പന്തുകള്‍ നല്‍കുന്നുണ്ടെന്ന് പാകിസ്താന്‍ മുന്‍ താരം ഹസന്‍ റാസ ആരോപിച്ചിരുന്നു. ഇന്ത്യ ഡിആര്‍എസ് സംവിധാനത്തില്‍ കൃത്രിമം കാണിക്കുന്നുവെന്നും റാസ അന്ന് ആരോപിച്ചിരുന്നു. എന്നാല്‍ വസീം അക്രം അടക്കമുള്ള പ്രമുഖര്‍ ഇതിനെ തള്ളിക്കളയുകയും ആകാശ് ചോപ്ര ഇതിനെ ‘കോമഡി’ എന്ന് വിളിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ബാറ്റുകളുടെ അടിഭാഗം അല്‍പം വളഞ്ഞ ആകൃതിയിലുള്ളതാണ്. ഇത് കൂടുതല്‍ പവര്‍ ലഭിക്കാന്‍ ബാറ്റ്സ്മാന്മാരെ സഹായിക്കുന്നു. എന്നാല്‍ ഇത്തരം ബാറ്റുകള്‍ ഏതൊരു താരത്തിനും അവരുടെ താല്‍പ്പര്യപ്രകാരം ഓര്‍ഡര്‍ ചെയ്ത് നിര്‍മ്മിച്ചെടുക്കാവുന്നതാണ്. അതുകൊണ്ട് തന്നെ രാജപക്‌സെയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.