ഇന്ത്യയുടെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിൻ BBV154, സുരക്ഷിതമാണെന്ന് ഭാരത് ബയോടെക്. ഭാരത് ബയോടെക് ഇന്റര്‍നാഷണലിന്റെ മൂക്ക് വഴിയുള്ള കോവിഡ് വാക്സിനും ബൂസ്റ്റര്‍ ഡോസുകള്‍ക്കുമുള്ള മൂന്നാംഘട്ട പരീക്ഷണങ്ങളും അവസാനിച്ചതായി ഗവേഷകര്‍ പറഞ്ഞു. രണ്ട് വാക്സിനും സ്വീകരിച്ചവരില്‍ രണ്ട് പ്രത്യേക ക്ലിനിക്കല്‍ ട്രയലുകളാണ് നടത്തിയതെന്ന് ഗവേഷകര്‍ അറിയിച്ചു. വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സെന്റ് ലൂയിസുമായി സഹകരിച്ചാണ് BBV154 വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ 14 ട്രയൽ സൈറ്റുകളിലാണ് പരീക്ഷണം നടന്നത്.
ഇന്ത്യയിൽ മൂന്നാം ഡോസിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി അപേക്ഷ സമർപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഭാരത് ബയോടെക്. രാജ്യത്ത് വാക്സിനേഷനായി കൊവിഡ്ഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവയ്ക്ക് ഇന്ത്യ അംഗീകാരം നൽകിയിട്ടുണ്ട്.
English Summary: Bharat Biotech completes phase 3 trials of India’s first intranasal covid vaccine
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.