7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 1, 2025
December 24, 2024
December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024

നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം എസ് സ്വാമിനാഥനും ഭാരതരത്‌ന

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2024 1:18 pm

അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരണ്‍ സിങ് എന്നിവര്‍ക്കും മലയാളിയും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവും വിഖ്യാത കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥനും മരണാനന്തര ബഹുമതിയായി ഭാരത രത്ന. 

ഇതോടെ ഈ വര്‍ഷം പരമോന്നത സിവിലിയന്‍ ബഹുമതി നേടിയവരുടെ പട്ടിക അഞ്ചായി. പിന്നോക്ക സംവരണത്തിന് വേണ്ടി നിലകൊണ്ട സോഷ്യലിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കര്‍പ്പൂരി ഠാക്കൂറിനും മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അഡ്വാനിക്കും ഈ വര്‍ഷം നേരത്തെ ഭാരത് രത്‌ന നല്‍കിയിരുന്നു.

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ചരൺ സിങ് കര്‍ഷകര്‍ക്ക് വേണ്ടി രാഷ്ട്രീയമായ ഇടപെടല്‍ നടത്തിയ നേതാവാണ്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്ന സമയത്ത് പ്രധാനമന്ത്രിയായിരുന്നു പി വി നരസിംഹ റാവു. ഇന്ത്യയുടെ ഒമ്പതാം പ്രധാനമന്ത്രിയായ റാവുവാണ് രാജ്യത്ത് നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങൾക്കും മുൻകൈ എടുത്തത്.
വെല്ലുവിളി നിറഞ്ഞ കാലത്ത് ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് എം എസ് സ്വാമിനാഥന് ആദരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്‌സില്‍ കുറിച്ചു. 

Eng­lish Sum­ma­ry: Bharat Ratna
You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.