24 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 8, 2025
February 6, 2025
February 3, 2025
January 29, 2025
January 12, 2025
January 9, 2025
January 3, 2025
December 31, 2024
December 16, 2024
December 12, 2024

ഭരതൻ സ്മൃതി പുരസ്കാരം ബ്ലെസിക്ക്

Janayugom Webdesk
തൃശൂര്‍
June 27, 2024 10:34 pm

ഭരതൻ സ്മൃതി വേദിയുടെ ഭരതൻ സ്മൃതി പുരസ്കാരം സംവിധായകൻ ബ്ലെസിക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരു പവന്റെ കല്യാൺ സുവർണ മുദ്രയും ശില്പവുമാണ് പുരസ്കാരം. ഈ വർഷം മുതൽ ഏർപ്പെടുത്തിയ 25,000 രൂപയും ശില്പവുമടങ്ങുന്ന കെപിഎസി ലളിതാ പുരസ്കാരം നടി ഉർവശിക്ക് സമ്മാനിക്കും. 

പുരസ്കാരം വിതരണ ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററെ ഗുരുദക്ഷിണ നൽകി ആദരിക്കും. 25000 രൂപയും പൊന്നാടയും സമ്മാനിക്കും.
സംവിധായകൻ ജയരാജ്, ഷോഗൺ രാജു, എം പി സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്.
ജൂലായ് 30ന് ഭരതൻ സ്മൃതി ദിനത്തിൽ തൃശൂര്‍ റീജിയണൽ തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ പുരസ്കാരങ്ങൾ സമ്മാനിക്കും. 

Eng­lish Sum­ma­ry: Bharatan Smri­ti Award to Blessy

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.