15 December 2025, Monday

Related news

December 6, 2025
November 17, 2025
September 7, 2025
July 24, 2025
July 7, 2025
June 30, 2025
June 9, 2025
April 18, 2025
April 17, 2025
March 9, 2025

വീണ്ടും കൗതുകവുമായി ഭരതനാട്യം പോസ്റ്റർ

Janayugom Webdesk
August 15, 2024 3:02 pm

ആർക്കും കൗതുകം പകർന്നു കൊണ്ട് ഭരതനാട്യം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
ഗ്രാമീണ ജീവിതത്തിൻ്റെ ലാളിത്യവും, വേഷവിധാനവും ഒക്കെ ആയുള്ള ഒരു കുടുംബത്തിൻ്റെ പശ്ചാത്തലമാണ് ഈ പോസ്റ്ററ്റിലൂടെയും പ്രകടമാകുന്നത്. സൈജു ക്കുറുപ്പ് ‚നന്ദു പൊതുവാൾ അഭിരാം രാധാകൃഷ്ണൻ സ്വാതി ദാസ്പ്രഭു. എന്നിവരാണ് ഈ പോസ്റ്ററ്റിലെ അഭിനേതാക്കൾ. കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം തികഞ്ഞ ഒരു കുടുംബകഥ പറയുകയാണ്. നർമ്മ മുഹൂർത്തങ്ങളിലൂടെ കാമ്പുള്ള ഒരു കുടുംബകഥ പറയുന്ന ഈ
ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളും സമ്മാനിക്കുന്നു. തോമസ് തിരുവല്ലാ, ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൈജു ക്കുറുപ്പ് എന്റർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ് ‚അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സൈജു ക്കുറുപ്പ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായ്കുമാർ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കലാരഞ്ജിനി, സോഹൻ സീനു ലാൽ ‚മണികണ്ഠൻ പട്ടാമ്പി, സലിംഹസ്സൻ, ശ്രീജ രവി ‚ദിവ്യാ .എം.നായർ, ശ്രുതി സുരേഷ്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഗാനങ്ങൾ — മനു മഞ്ജിത്ത്. സംഗീതം ‑സാമുവൽ എബി. ഛായാഗ്രഹണം ‑ബബിലുഅജു. എഡിറ്റിംഗ് — ഷഫീഖ്.വി.ബി. കലാസംവിധാനം — ബാബു പിള്ള. മേക്കപ്പ് — കിരൺ രാജ്. കോസ്റ്റും ഡിസൈൻ — സുജിത് മട്ടന്നൂർ. നിശ്ചല ഛായാഗ്രഹണം ‑ജസ്റ്റിൻ ജെയിംസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ — സാംസൺ സെബാസ്റ്റ്യൻ. പ്രൊഡക്ഷൻഎക്സിക്യൂട്ടീവ്സ് ‑കല്ലാർ അനിൽ, ജോബി ജോൺ. പ്രൊഡക്ഷൻ കൺട്രോളർ — ജിതേഷ് അഞ്ചുമന. ആഗസ്റ്റ് ഇരുപത്തിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.