
ആര്‍എസ്എസിന്റെ ഭാരതാംബയെ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ആ കല്പനയ്ക്ക് വഴങ്ങില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ത്രിവര്‍ണപതാകയും വിവിധ വിഭാഗം ജനങ്ങളുമാണ് ഭാരതമാതാവ്. അവയ്ക്ക് ജയ് വിളിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മടിയില്ല. മുന്‍ പ്രധാനമന്ത്രി നെഹ്രുവാണ് ഈ ആശയം മുന്നോട്ടുവച്ചത്. അദ്ദേഹം പ്രസംഗിക്കുമ്പോള്‍ ഭാരത് മാതാ കീ ജയ് വിളിച്ച ജനക്കൂട്ടത്തോട് അതിന്റെ അര്‍ത്ഥം അദ്ദേഹം ചോദിച്ചു. നിങ്ങള്‍ നിങ്ങള്‍ക്കാണ് ജയ് വിളിച്ചതെന്നായിരുന്നു നെഹ്‌റു വിശദീകരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആ കൊടിയെയും ജനതയെയും മാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
മ്യൂസിയം ജങ്ഷനില്‍ നിന്നും പ്രകടനമായാണ് രാജ്ഭവന് മുന്നിലേക്ക് എഐവൈഎഫ് പ്രവര്‍ത്തകര്‍ എത്തിയത്. ബാരിക്കേഡ് കെട്ടി തടഞ്ഞതിനെത്തുടര്‍ന്ന് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് നേതാക്കളെത്തി രംഗം ശാന്തമാക്കുകയായിരുന്നു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം രാജ്ഭവനിലേക്ക് പ്രതീകാത്മകമായി വൃക്ഷത്തൈ നടുന്നതിനായി ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നും സംഘര്‍ഷമുണ്ടായി. പൊലീസ് വീണ്ടും നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ കെ സമദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി ടി ജിസ‌്മോന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിനീത വിൻസന്റ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിന്‍, സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി ആദര്‍ശ് കൃഷ്ണ സ്വാഗതവും ജില്ലാ പ്രസിഡന്റ് കണ്ണന്‍ എസ് ലാല്‍ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.