21 January 2026, Wednesday

Related news

January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025

സിപിഐ ജില്ലാ സമ്മേളനത്തിന് ഭരണിക്കാവ് ഒരുങ്ങി

Janayugom Webdesk
ആലപ്പുഴ
June 21, 2025 9:51 am

സിപിഐ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഭരണിക്കാവ് ഒരുങ്ങി. 27 മുതൽ 29 വരെയാണ് സമ്മേളനം. 27ന് പകൽ 2ന് പുതുപ്പള്ളി രാഘവന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും എഐടിയുസി ജില്ലാ സെക്രട്ടറി ഡി പി മധു ക്യാപ്റ്റനും കിസാൻസഭ ജില്ലാ സെക്രട്ടറി ആര്‍ സുഖലാല്‍ വൈസ് ക്യാപ്റ്റനും ബികെഎംയു ജില്ലാ സെക്രട്ടറി ആർ അനിൽകമാർ ഡയറക്ടറുമായുള്ള പതാക ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്യും. വള്ളികുന്നം സി കെ കുഞ്ഞുരാമന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ ക്യാപ്റ്റനും എഐഎസ്എഫ് ജില്ലാ സെക്രട്ടറി ആദർശ് തുളസീധരൻ വൈസ് ക്യാപ്റ്റനും എഐടിയുസി സംസ്ഥാന സെക്രട്ടറി എ ശോഭ ഡയറക്ടറുമായുള്ള ദീപശിഖാ പ്രയാണം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജി സന്തോഷ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര എസ് കരുണാകരക്കുറുപ്പിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും മഹിളാസംഘം ജില്ലാ സെക്രട്ടറി ക്യാപ്റ്റനും എഐഡിആർഎം ജില്ലാ സെക്രട്ടറി സി എ അരുണ്‍കുമാർ വൈസ് ക്യാപ്റ്റനും മഹിളാസംഘം ജില്ലാ പ്രസിഡന്റ് ആര്‍ ഗിരിജ ഡയറക്ടറുമായുള്ള കൊടിമരജാഥ സിപിഐ സംസ്ഥാന കൗൺസിൽ അംഗം എ ഷാജാഹൻ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥകൾ കോയിക്കൽ ചന്തയിൽ സംഗമിക്കും. 4 മണിക്ക് ചാരുംമൂട് പുരുഷോത്തമൻ, കുരിപ്പുഴ ഫ്രാൻസിസ്, എൻ സോമലത, ഓച്ചിറ ചന്ദ്രൻ, ഗായത്രി അമ്മ, മധു മുണ്ടകം തുടങ്ങിയർ അണിനിരക്കുന്ന ഗാനസന്ധ്യ. തുടർന്ന് മൂന്നാംകുറ്റിയിലെ കെ ചന്ദ്രനുണ്ണിത്താൻ നഗറിലേയ്ക്ക് സാംസ്ക്കാരിക വിളംബരജാഥ ആരംഭിക്കും. സമ്മേളന നഗറിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ പതാകയും എസ് സോളമൻ ദീപശിഖയും ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് രവി കൊടിമരവും ഏറ്റുവാങ്ങും. 

വൈകിട്ട് 5ന് മൂന്നാംകുറ്റി ജംഗ്ഷനിൽ നടക്കുന്ന ശതാബ്ദി ആഘോഷ സാംസ്ക്കാരിക സദസ്സ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സാംസ്ക്കാരിക വേദിയിൽ എൻ സുകുമാരപിള്ള പതാക ഉയർത്തും. പി കെ ജനാർദ്ദനക്കുറുപ്പ് അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ എൻ ശ്രീകുമാർ സ്വാഗതം പറയും. ചേർത്തല ജയൻ, കണിമോൾ, ചേരാവള്ളി ശസി തുടങ്ങിയവർ സംസാരിക്കും. റജി പണിക്കർ നന്ദി പറയും. 28ന് രാവിലെ 10ന് കാനം രാജേന്ദ്രൻ നഗറിൽ (മൂന്നാംകുറ്റി സിഎഎം ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തും. സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എസ് സോളമൻ സ്വാഗതം പറയും. സിപിഐ ദേശീയ കൗൺസിൽ അംഗങ്ങളായ കെ പി രാജേന്ദ്രൻ, ഇ ചന്ദ്രശേഖരൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എൻ ജയദേവൻ, കെ കെ അഷറഫ്, ജില്ലാ സെക്രട്ടറി ടി ജെ ആ‍ഞ്ചലോസ് തുടങ്ങിയവർ സംസാരിക്കും. 29ന് രാവിലെ 9 മുതൽ പ്രതിനിധി സമ്മേളനം തുടരും. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.