10 December 2025, Wednesday

പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു

Janayugom Webdesk
കോട്ടയം
February 9, 2024 10:14 am

കേരള നടനത്തിന്റെ തനതു ശൈലി ആയിരങ്ങൾക്ക് പകർന്ന് നൽകിയ നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസായിരുന്നു. സംസ്കാരം ഞായറാഴ്ച. ഭവാനിയുടെ എട്ടു പതിറ്റാണ്ടു നീണ്ട കലാസപര്യ ഗുരു ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് ആരംഭിച്ചത്. കോട്ടയത്തെ ‘ഭാരതീയ നൃത്തകലാലയം’ എന്ന നൃത്തവിദ്യാലയത്തിന്റെ ഡയറക്ടറാണ്.

മലയാളികൾക്ക് നൃത്തത്തിന്റെ സൗന്ദര്യം എത്രത്തോളമെന്ന് കാണിച്ചു നൽകിയ പ്രതിഭയാണ്. തൊള്ളൂറുകളുടെ നിറവിലും കോട്ടയം തിരുനക്കരയിലെ വീടിനോടു ചേർന്നുള്ള നൃത്തവിദ്യാലയത്തിൽ പുത്തൻ തലമുറയിലേക്ക് കലയെ തന്മയത്വത്തോടെ എത്തിക്കുകയായിരുന്നു

തിരുവിതാംകൂർ മഹാരാജാവ് നിന്നടക്കം നിരവധി പുരസ്കാരങ്ങൾ ഭവാനി ചെല്ലപ്പനെ തേടി എത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Bha­vani Chel­lap­pan passed away
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.