22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

ഭീമ കൊറെഗാവ് കേസ്; രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
July 28, 2023 4:12 pm

ഭീമ കൊറെഗാവ് കേസിൽ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സാമൂഹ്യ പ്രവർത്തകരായ വെർനോൺ ഗോൺസാൽവസ്, അരുൺ ഫെരൈര എന്നിവർക്കാണ് ജാമ്യം നല്‍കിയത്. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്ക് എതിരെ ഇരുവരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതേസമയം മഹാരാഷ്ട്ര വിട്ട് പോകരുതെന്ന ഉപാധിയിലാണ് ജാമ്യം.

2018ൽ രാജ്യത്തെ ദലിത്‌ സംഘടനകളുടെയും എൽഗാർ പരിഷദ്‌ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഭീമ കൊറേഗാവ് യുദ്ധത്തിന്‍റെ 200-ാം വാർഷികം ആചരിക്കുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വ സംഘടനകൾ അക്രമം അഴിച്ചുവിട്ടത്.രണ്ട്‌ യുവാക്കൾ കൊല്ലപ്പെട്ടിരുന്നു മനുഷ്യാവകാശ പ്രവർത്തകരടക്കം ഒട്ടേറെപ്പേരെ കേസിൽപ്പെടുത്തി വേട്ടയാടുകയായിരുന്നു.

Eng­lish Summary:Bhima Kore­gaon Case; Supreme Court grant­ed bail to two accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.