
അവാർഡ് ഒന്നും പ്രതീക്ഷിച്ചല്ല ഭ്രമയുഗം സിനിമ ചെയ്‌തതെന്നും എല്ലാവർക്കും നന്ദിയെന്നും നടൻ മമ്മുട്ടി. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു മത്സരമൊന്നുമല്ല. അവാർഡുകൾ മുഴുവൻ നേടിയിട്ടുള്ളത് പുതുതലമുറയാണല്ലോ എന്ന ചോദ്യത്തോട് ഞാനെന്താ പഴയതാണോ എന്ന രസകരമായ ചോദ്യമായിരുന്നു മമ്മുട്ടിയുടെ ഉത്തരം.
ആസിഫ്, ടൊവിനോ, ഷംല ഹംസ, സിദ്ധാർഥ് ഭരതൻ ഉള്‍പ്പെടെ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായും മമ്മൂട്ടി പറഞ്ഞു. സ്നേഹത്തിന് നന്ദി. ഇതൊരു യാത്രയാണ്. കൂടെനടക്കാൻ ഒത്തിരിപ്പേരുണ്ടാകും. അവരേയും നമ്മുടെ ഒപ്പം കൂട്ടും. അതിനെ മത്സരമായൊന്നും കരുതേണ്ടതില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.