
ഉന്തുവണ്ടിയിൽ പ്രവർത്തിക്കുന്ന തട്ടുകടയിലിടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് കൊച്ചുതയ്യിൽ ബാബുരാജ് (59) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15ന് കൊമ്മാടി സിഗ്നലിന് സമീപമായിരുന്നു അപകടം.
ആറാട്ടുവഴിയിലെ പെട്രോൾ പമ്പിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബാബുരാജ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കച്ചവടം കഴിഞ്ഞ് റോഡ് മുറിച്ച് കടന്ന ഉന്ത് വണ്ടിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തട്ടുകട ഉടമയും ബൈക്ക് യാത്രികനും റോഡിലേക്ക് തെറിച്ചു വീണു. ബാബുരാജിനെ ഉടൻ തന്നെ ആലപ്പുഴയിലെ സ്വകാര്യആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലുംഇന്ന്പുലർച്ച മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തട്ടുകടയുടമ ആലപ്പുഴ മംഗലം സ്വദേശി അശോകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.