ചങ്ങനാശ്ശേരി തെങ്ങണയിൽ വൻ ലഹരിമരുന്ന് വേട്ട.52 ഗ്രാം ഹെറോയിൻ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി.35000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു.പശ്ചിമബംഗാൾ മാൾഡ ജില്ല സ്വദേശി കുത്തുബ്ഗൻജ് മുബാറക് അലി (37 വയസ്സ്) യാണ് ലഹരി മരുന്നുമായി അറസ്റ്റിലായത്.
ചങ്ങനാശ്ശേരി തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം റോഡ് അരികിൽ വച്ചാണ് ബ്രൗൺഷുഗർ എന്നറിയപ്പെടുന്ന മാരക ലഹരി മരുന്നായ ഹെറോയിനും, കഞ്ചാവുമായി ഇയാൾ പിടിയിലായത്.
പശ്ചിമ ബംഗാളിൽ നിന്ന് എത്തിച്ച ലഹരി വസ്തുക്കൾ ചെറുപൊതി കളിലാക്കിയാണ് ആവശ്യക്കാർക്ക് നൽകി വരുന്നത്.
ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് ഇവർ വില്പന നടത്തിയിരുന്നതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
തെങ്ങണായിൽ തൊഴിലാളി എന്ന പേരിൽ വാടകക്ക് വീട് എടുത്ത് താമസിച്ചു കൊണ്ടായിരുന്നു ഇവ വില്പന നടത്തി വന്നിരുന്നത്.
ചങ്ങനാശ്ശേരി കോടതിയിൽ പ്രതിയെ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.