26 February 2026, Thursday

Related news

February 16, 2026
February 5, 2026
February 2, 2026
January 31, 2026
January 13, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025

സ്വർണവിലയിൽ വന്‍ ഇടിവ്

Janayugom Webdesk
കൊച്ചി
October 10, 2025 10:26 am

സ്വർണവില വീണ്ടും കുത്തനെ താ​ഴേക്ക്. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായി. ഇസ്രയേൽ ‑ഹമാസ് സമാധാന കരാറിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണം. അന്താരാഷ്ട്ര സ്വർണ്ണവില ട്രായ് ഔൺസിന് 100 ഡോളറോളം ഇടിഞ്ഞ് 3,957.3 ഡോളറിലാണ് ഇ​പ്പോൾ വ്യാപാരം. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 4058–60 ഡോളർ വരെ പോയിരുന്നു.

ഇന്നലെ ഗ്രാമിന് 20 രൂപ കൂടി 11,380 രൂപയായിരുന്നു. പവന്റെ വിലയിൽ 160 രൂപയുടെ വർധനവ് രേഖപ്പെടുത്തി 91,040 രൂപയായി. കഴിഞ്ഞ ദിവസം രാവിലെ പവന് 90,000 രൂപ കടന്ന സ്വർണവിലയിൽ ഉച്ചക്കു ശേഷം വീണ്ടും കുതിച്ചുചാട്ടമുണ്ടായി. ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തിൽ ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,360 രൂപയായി. പവൻ വില 90,880 രൂപയായും ഉയർന്നിരുന്നു. ഈ വർഷം മാത്രം 54 ശതമാനം വർധനയാണ് സ്വർണത്തിന് ഉണ്ടായത്. സ്വർണം പിന്തുണ നൽകുന്ന ഇ.ടി.എഫ് ഫണ്ടുകളും വലിയ ഉയർച്ചയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.