
കോഴിക്കോട് മുക്കം മണാശേരിയില്‍ എക്സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. കുന്നമംഗലം എക്‌സൈസ് സംഘം എട്ട് കിലോ കഞ്ചാവ് പിടികൂടി. ഒരു ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. വ്യാഴാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് കുന്നമംഗലം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മുക്കം മണാശേരിയില്‍ എട്ട് കിലോ കഞ്ചാവ് പിടികൂടിയത്. പശ്ചിമ ബംഗാള്‍ സ്വദേശി ഷാജഹാന്‍ അലിയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ താമസിക്കുന്ന മണാശ്ശേരി അങ്ങാടിയിലെ വാടക മുറിയില്‍ നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പിടികൂടിയത്.
മലയോരമേഖലയില്‍ അതിഥി തൊഴിലാളികളുടെ റൂമുകള്‍ കേന്ദ്രീകരിച്ചു ലഹരി ഉപയോഗം വ്യാപകമാകുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം കാരശ്ശേരി ആനയാംകുന്നില്‍ ബ്രൗണ്‍ഷുഗറുമായി ദമ്പതികളെ പിടികൂടിയിരുന്നു. കുന്നമംഗലം എക്സൈസ് പെട്രോളിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.