21 January 2026, Wednesday

Related news

January 15, 2026
December 21, 2025
November 29, 2025
November 20, 2025
October 28, 2025
October 27, 2025
October 21, 2025
August 22, 2025
December 17, 2024
October 18, 2023

തിരുവനന്തപുരത്ത് വൻ സ്വർണവേട്ട

Janayugom Webdesk
തിരുവനന്തപുരം
October 18, 2023 10:27 pm

വിമാനത്താവളത്തിൽ കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ ആറ് കിലോ സ്വർണം പിടികൂടി. തിരുപ്പൂരിലെ തുണി വ്യാപാരികളെന്ന് അവകാശപ്പെട്ട് ശ്രീലങ്കൻ എയർവേയ്സിന്റെ വിമാനത്തിലെത്തിയവരാണ് സ്വർണം നടത്തിയത്.
അറസ്റ്റിലായ 14 പേരിൽ 13 പേരും ശ്രീലങ്കൻ സ്വദേശികളാണ്. ഒരാൾ തമിഴ്‌നാട് സ്വദേശിയാണ്. പിടിയിലായ സ്വർണത്തിന് 3.25 കോടി രൂപ മൂല്യം വരും. ഈ വർഷം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചതിൽ ഏറ്റവും വലിയ സ്വർണവേട്ടയാണ് നടന്നതെന്ന് ഡിആർഐ അധികൃതർ പറഞ്ഞു. 

പിടിയിലായവരിൽ പത്തുപേർ വനിതകളാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി നിരവധി ശ്രീലങ്കൻ പൗരന്മാർ തിരുവനന്തപുരത്ത് എത്തുന്നതായും ഇതിൽ അസ്വാഭാവികതയുണ്ടെന്നും രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശ്രീലങ്കയിൽ നിന്നെത്തുന്നവരെ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം 1.2 കോടി രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. 

Eng­lish Sum­ma­ry: Big gold hunt in Thiruvananthapuram

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.