
ഛത്തീസ്ഗഡിൽ സുരക്ഷാസേനയുടെ മാവോയിസ്റ്റ് വേട്ട. രണ്ടിടങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മയിലെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെയും ബിജപ്പൂരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെയുമാണ് വധിച്ചത്. ഇതില്‍ മാവോയിസ്റ്റ് നേതാവ് മങ്ഡുവും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.
ഇന്നലെയാണ് ഡിസ്ട്രിക്ട് റിസർവ് ഗാർഡിന്റെ നേതൃത്വത്തിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. അതേസമയം തെലുങ്കാനയിൽ മാവോയിസ്റ്റ് നേതാവ് ബർസ ദേവ കീഴടങ്ങി. തെലങ്കാന ഡിജിപി ശിവധർ റെഡ്ഡിക്ക് മുന്നിലാണ് ബർസ കീഴടങ്ങിയത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാൻഡർ ഹിദ്മയുടെ അടുത്ത അനുയായിയായിരുന്നു ബർസ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.