കൊച്ചിയിൽ വൻ കുഴൽപ്പണവേട്ട. വില്ലിങ്ടൺ ഐലൻറിന് സമീപത്ത് വച്ചാണ് രണ്ട് പേരെ പിടികൂടിയത്. ഇവരിൽ നിന്നും കണക്കിൽപ്പെടാത്ത രണ്ട് കോടിയോളം രൂപ പിടിച്ചെടുത്തു.
തമിഴ്നാട് സ്വദേശിയായ രാജഗോപാൽ, ബീഹാർ സ്വദേശിയായ സതീഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഓട്ടോയിൽ രണ്ട് തുണി സഞ്ചികളിലായിട്ടായിരുന്നു പണം കടത്തിയത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.