ഡല്‍ഹിയിലെ പഹർഗഞ്ച് പ്രദേശത്ത് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റ് തകർത്തതായി ഡല്‍ഹി പൊലീസ്. മൂന്ന് പ്രായപൂർത്തിയാകാത്തവരും 10 നേപ്പാളി പൗരന്മാരും ഉൾപ്പെടെ 23 സ്ത്രീകളെയാണ് പൊലീസ് രക്ഷപ്പെടുത്തി. പഹർഗഞ്ച് പൊലീസ് സ്റ്റേഷൻ, ശാരദാനന്ദ് മാർഗ് പൊലീസ് പോസ്റ്റ്, ഹിമ്മത്ഗഡ് പൊലീസ് പോസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ നടത്തിയ സംയുക്ത ഓപ്പറേഷനിൽ മനുഷ്യക്കടത്തിൽ ഉൾപ്പെട്ട ഏഴ് പേരെ അറസ്റ്റ് ചെയ്തു.
നര്‍ഷെഡ് ആലം (21), എംഡി രാഹുല്‍ ആലം (22), അബ്ദുള്‍ മന്നന്‍ (30), തൗഷിഫ് റെക്‌സ, ഷമീം ആലം (29), എംഡി ജറുള്‍ (26), മോനിഷ് (26) എന്നിവരാണ് അറസ്റ്റിലായത്. നേപ്പാളിന് പുറമെ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനക്കാരായ സ്ത്രീകളെയാണ് മനുഷ്യക്കടത്തിന് വിധേയമായത്. പിന്നീട് ഡല്‍ഹിയില്‍ എത്തിച്ച് സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയിരുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പഹാർഗഞ്ച് പ്രധാന മാർക്കറ്റ് ഏരിയയിലെ ഒരു മുറിയിൽ ആയിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്. തുടർന്ന് വിവിധ ഹോട്ടലുകളിലേക്ക് അയക്കും. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് സംഘത്തെ വലയിലാക്കിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്ഥിരീകരിച്ചതോടെ ഒരേ സമയം പല ഇടങ്ങളില്‍ ഒന്നിച്ച് പരിശോധന നടത്തിയതോടെയാണ് സംഘം കുടുങ്ങിയത്. സ്‌കൂട്ടറുകളിലായിരുന്നു വിവിധ ഇടങ്ങളിലേക്ക് ഇവര്‍ സ്ത്രീകളെ എത്തിച്ചിരുന്നത് എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.