19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 5, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 22, 2024
November 21, 2024

നോട്ട് നിരോധനം; ഭരണഘടനാപരമോ? സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2023 8:51 am

നരേന്ദ്ര മോഡി സര്‍ക്കാരിന് ഇന്ന് നിര്‍ണായക ദിനം. നോട്ട് നിരോധനം ഭരണഘടനാപരമാണോ എന്നതില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. ആര്‍ബിഐ നിയമത്തിന് അനുസൃതമായാണോ നോട്ട് നിരോധനം നടപ്പാക്കിയത്, നോട്ടുകള്‍ നിരോധിച്ചത് തുല്യതയ്ക്കും ജീവനോപാധിക്കുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണോ, നോട്ട് നിരോധനം നടപ്പാക്കിയത് ശരിയായ രീതിയിലാണോ, കേന്ദ്രസര്‍ക്കാരിന്റെ ധന, സാമ്പത്തിക നയങ്ങളില്‍ ഇടപെടാനുള്ള പരിധിയെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കോടതി ഉത്തരം പറയും. ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പ്രസ്താവിക്കുക.

നോട്ട് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവും ആണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 എന്നീ രൂപയുടെ നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry: Big Supreme Court Deci­sion On Cen­tre’s Note Ban Move Today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.