19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 17, 2024
October 27, 2024
October 11, 2024
October 9, 2024
October 9, 2024
October 6, 2024
September 17, 2024
September 17, 2024
September 16, 2024

പഞ്ചാബിലെ വൻവിജയം: ഹരിയാണയിൽ ബിജെപി, കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ എഎപിയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2022 10:00 am

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിന് പിന്നാലെ, ഹരിയാണയിലെ ആം ആദ്മി പാര്‍ട്ടി(എഎപി.)യിലേക്ക് കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ കുത്തൊഴുക്ക്. നിരവധി നേതാക്കളാണ് തിങ്കളാഴ്ച എഎപിയില്‍ ചേര്‍ന്നത്.

ഗുരുഗ്രാമിലെ ബിജെപി എംഎല്‍എആയിരുന്ന ഉമേഷ് അഗര്‍വാള്‍, മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബിജേന്ദ്ര സിങ്, ഐഎന്‍എല്‍ഡി നേതാവും മുന്‍മന്ത്രിയുമായ ബല്‍ബീര്‍ സിങ് തുടങ്ങിയവരാണ് ഇക്കൂട്ടത്തിലെ പ്രധാനികള്‍.

സമാല്‍ഖയുടെ മുന്‍ എം.എല്‍.എ(സ്വതന്ത്രന്‍) രവീന്ദ്ര കുമാര്‍, ജഗത് സിങ്(കോണ്‍ഗ്രസ്), അശോക് മിത്തല്‍(ബിഎസ്പി.), അമന്‍ദീപ് സിങ്(ബിജെപി.), ബ്രഹ്മം സിങ് ഗുര്‍ജാര്‍(ബിജെപി.), സര്‍ദാര്‍ ഗുര്‍ലാല്‍ സിങ്(ഹരിയാണയിലെ സര്‍പഞ്ചുകളില്‍ ഒരാള്‍) തുടങ്ങിയവരാണ് എഎപിയില്‍ ചേര്‍ന്ന മറ്റു പ്രമുഖര്‍. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെയും രാജ്യസഭാ എംപി സുശീല്‍ ഗുപ്തയുടെയും മറ്റും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ എഎപി അംഗത്വം സ്വീകരിച്ചത്.

Eng­lish Sum­ma­ry: Big vic­to­ry in Pun­jab: BJP and Con­gress lead­ers flock to AAP in Haryana

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.