
ഡിജിറ്റൽ തട്ടിപ്പ് നടത്തിയ കേസിൽ യുറ്റ്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‍ലി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ബ്ലെസ്ലി കാക്കൂർ പൊലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മ്യൂൾ അക്കൗണ്ടുകൾ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി ക്രൈംബ്രാഞ്ച് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. സമാന തട്ടിപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇനിയും നിരവധി പേരെ പിടികൂടാൻ ഉണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.