8 December 2025, Monday

Related news

November 20, 2025
November 16, 2025
November 15, 2025
November 15, 2025
November 14, 2025
November 13, 2025
November 13, 2025
November 11, 2025
November 10, 2025
November 6, 2025

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനവുമായി നിതീഷ്

Janayugom Webdesk
പട്ന
July 8, 2025 2:53 pm

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ നിന്നും അകന്ന നിതീഷ് ‑ബിജെപി കൂട്ട് കെട്ട് വീണ്ടും അധികാരത്തില്‍ എത്തുന്നതിനായി വലിയ വാഗ്ധാനങ്ങളുമായി വീണ്ടു രംഗത്ത് വന്നിരിക്കുകയാണ്.ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂട്ടുകെട്ട് വന്‍ തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് നിതീഷിന്റെ വാഗ്ധാനം. സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികൾ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന പ്രഖ്യാപനവുമായിട്ടാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. 

സംസ്ഥാന സർക്കാർ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളിൽ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് മാത്രമായി 35% സംവരണം ഏർപ്പെടുത്തും’ എന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം.സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ ബിഹാർ യൂത്ത് കമ്മീഷന്റെ രൂപീകരണവും നിതീഷ് കുമാർ പ്രഖ്യാപിച്ചു. ബിഹാറിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും, അവരെ പരിശീലിപ്പിക്കുന്നതിനും, അവരെ ശാക്തീകരിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനായി ബിഹാർ യൂത്ത് കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം. 

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.