ബിഹാറിലെ ജാതി സെന്‍സസിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയും വിക്രം നാഥും അംഗങ്ങളായ ബെഞ്ചാണ് ജാതി സെന്‍സസിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി തള്ളിയത്. ആവശ്യമെങ്കില്‍ പട്ന ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു.
ജാതി സെൻസസ് നടത്താതെ സംവരണം എങ്ങനെ നിർണയിക്കുമെന്ന ചോദ്യമുയര്‍ത്തിയാണ് കോടതിയുടെ നടപടി.
സെൻസസ് ഭരണഘടനയുടെ കേന്ദ്ര വിഷയങ്ങളുടെ പട്ടികയിൽ വരുന്നതാണെന്നും സംസ്ഥാന സർക്കാർ അതിനിറക്കുന്ന വിജഞാപനം തെറ്റാണെന്നുമായിരുന്നു ‘ഏക് സോച് ഏക് പ്രയാസ്’ എന്ന പേരിൽ ഒരു സംഘം സമർപ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.
English Summary: Bihar Caste Census: Petition dismissed by Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.