
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് .ഇന്ത്യാ സഖ്യത്തെ തോല്‍പ്പിക്കാന്‍ ബിജെപി ഒരോ സ്ത്രീകള്‍ക്കും പതിനായിരും രൂപ വീതം നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു.
10,000 രൂപ വീതം നല്‍കി ബിജെപി തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കിയെന്നും ഗെലോട്ട് അഭിപ്രായപ്പെട്ടു.ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നിരാശാജനകമാണ്,അതില്‍ സംശയമില്ല.എന്നാല്‍ അവിടെ ഞാന്‍ കണ്ട ചില കാര്യങ്ങളുണ്ട്.അത് പറയാതിരിക്കാനാവില്ല.അവിടെ സ്ത്രീകള്‍ ഓരോരുത്തര്‍ക്കും 10,000 വീതം നല്‍കി.
തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ പോലും അത് നല്‍കിക്കൊണ്ടിരുന്നു. ഇതിനെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദ കാഴ്ചക്കാരായി.എന്തുകൊണ്ട് അതിനെതിരെ നടപടിയെടുത്തില്ല.അവര്‍ പ്രതികരിക്കേണ്ടതല്ലായിരുന്നോ.അത് ചെയ്തില്ല അദ്ദേഹം പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.