ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷാ ക്രമക്കേടിനെതിരെ മരണം വരെയും സമരം നടത്തുമെന്ന് പ്രഖ്യാപിച്ച ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ അറസ്റ്റില്‍. പാറ്റ്‌നയിലെ ഗാന്ധി മൈതാനിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്നു പ്രശാന്ത് കിഷോര്‍. ചികിത്സക്ക് വിധേയനാകാതെ മരണം വരെ സമരം തുടരുമെന്ന് പ്രശാന്ത് നിലപാട് സ്വീകരിച്ചിരുന്നു.
വന്‍ പൊലീസ് സംഘം എത്തിയാണ് പ്രശാന്ത് കിഷോറിനെ ഗാന്ധി മൈതാനിയില്‍ നിന്ന് മാറ്റിയത്. തുടര്‍ന്ന് പ്രശാന്ത് കിഷോറിനെ ആംബുലന്‍സില്‍ എയിംസിലേക്ക് കൊണ്ടുപോയി. അനുയായികളുടെ കടുത്ത എതിര്‍പ്പു വകവെക്കാതെയാണ് പ്രശാന്ത് കിഷോറിനെ നിരാഹാര വേദിയില്‍നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.ഗാന്ധി മൈതാനത്തെ നിരാഹാര സമരം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രശാന്ത് കിഷോറിനും അദ്ദേഹത്തിന്റെ 150 ഓളം അനുയായികള്‍ക്കുമെതിരെ ജില്ലാ ഭരണകൂടം എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ കഴിഞ്ഞ മാസം നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് കിഷോര്‍ ജനുവരി 2 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.