21 February 2026, Saturday

Related news

February 15, 2026
February 13, 2026
February 3, 2026
January 29, 2026
January 27, 2026
December 22, 2025
December 18, 2025
December 17, 2025
December 13, 2025
November 24, 2025

അവസാന വിധിയെഴുതാൻ ബിഹാർ; 20 ജില്ലകളിൽ ഇന്ന് വോട്ടെടുപ്പ്

Janayugom Webdesk
പട്ന
November 11, 2025 8:15 am

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. സംസ്ഥാനത്തെ 20 ജില്ലകളിലെ 122 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. ഏകദേശം മൂന്ന് കോടി എഴുപത് ലക്ഷം വോട്ടർമാരാണ് ഈ ഘട്ടത്തിൽ ബൂത്തിലെത്തുക. വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ നേതാക്കളും സ്വതന്ത്രരും ഉൾപ്പെടെ 1302 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതിൽ 1165 പുരുഷന്മാരും 136 സ്‌ത്രീകളുമാണ്. കഴിഞ്ഞ തവണ 15 സീറ്റുകൾ മൂവായിരത്തിൽ താഴെയും മൂന്നിടത്ത് ആയിരം വോട്ടിൽ താഴെയും ഭൂരിപക്ഷത്തിൽ ജയിച്ച സാഹചര്യത്തിൽ ഈ വോട്ടെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്.
ഒന്നാം ഘട്ടത്തിലെ റെക്കോർഡ് പോളിംഗ് ഇന്നും സംഭവിക്കുമോ എന്ന ആകാംക്ഷയിലാണ് ബിഹാർ. 243 നിയമസഭാ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. ഭരണം ലഭിക്കാൻ 122 സീറ്റുകളാണ് വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.