21 January 2026, Wednesday

Related news

January 12, 2026
January 12, 2026
December 29, 2025
December 23, 2025
December 23, 2025
December 19, 2025
December 19, 2025
December 15, 2025
October 28, 2025
October 26, 2025

ബീഹാറിലെ വോട്ടര്‍ പട്ടിക: വിവാദമുയര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Janayugom Webdesk
പറ്റ്ന
August 4, 2025 11:28 am

ബിഹാറിലെ വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചിരിക്കെ ഇരട്ട വോട്ടര്‍ ഐഡിയുടെ പേരിലും വിവാദമുയരുന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്ന ആരോപണത്തിനു പിന്നാലെ സിപിഐ (എംഎല്‍) ലിബറേഷന്‍ നേതാവ് സുദാമ പ്രസാദിന്റെ ഭാര്യയ്ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുണ്ട് എന്ന വിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്.

നിലവില്‍ അറാ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുദാമ പ്രസാദ്. ഇരട്ട വോട്ടര്‍ ഐഡി കൂടുതലാളുകള്‍ക്ക് ഉണ്ടാകാമെന്ന സാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ പരിശോധന നടത്തിയേക്കും. കഴിഞ്ഞ ശനിയാഴ്ച തന്റെ പേര് കരട് വോട്ടര്‍പട്ടികയിലില്ലെന്ന് അവകാശപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍, തേജസ്വി ഉയര്‍ത്തിക്കാണിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തിനിടയാക്കിയിരുന്നു.

തേജസ്വി യാദവ് ഉയര്‍ത്തിക്കാട്ടിയ തിരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ് അനുവദിച്ചിരുന്നതല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നടത്തുന്ന തീവ്രപരിശോധന, ബിജെപിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യം ആരോപിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.