2 March 2026, Monday

Related news

February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 16, 2026
February 16, 2026
February 14, 2026

ബിജു മേനോൻ 15 ലക്ഷം നൽകണം; നിർമ്മാതാക്കളുടെ സംഘടന നിലപാട് കടുപ്പിക്കുന്നു

Janayugom Webdesk
കൊച്ചി
February 11, 2026 10:03 am

ബിജുമേനോൻ നിർമ്മാതാവിന് നഷ്ടം വരുത്തിയെന്ന ആരോപണത്തില്‍ നിലപാട് ശക്തമാക്കി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ. 15 ലക്ഷം രൂപ ബിജു മേനോൻ നിര്‍മ്മാതാവ് അനൂപ് കണ്ണന് നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിലെ ബിജുവിന്റെ പ്രതിഫലത്തിൽ നിന്ന് തുക ഈടാക്കും. ബിജു പണം നൽകിയില്ലെങ്കിൽ ആ തുക കുറച്ച് പ്രതിഫലം നൽകും. ഇതുമായി ബന്ധപ്പെട്ട് ബിജു മേനോന് കത്ത് നൽകി എന്ന് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി. നഷ്ടം നികത്തിയില്ലെങ്കിൽ ബിജുവുമായി സഹകരിക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ തീരുമാനം. 

കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ നടൻ പങ്കെടുത്തില്ല എന്ന ആരോപണവുമായി സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയില്‍ 25 ലക്ഷം രൂപയാണ് നിര്‍മ്മാതാവിന് നഷ്‍ടമായത്. സംഭവത്തില്‍ ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാവ് അനൂപ് കണ്ണൻ പറഞ്ഞിരുന്നു. കൂടാതെ നടപടിയില്‍ കൂടെ നില്‍ക്കുമെന്ന് പ്രൊഡ്യൂസർസ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.