മൂവാറ്റുപുഴയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്‍സണ്‍ റോയി(23)യെ കാപ്പ ചുമത്തി ജയിലിലടച്ചു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പ്രതിയെ മാറ്റിയത്.
ജൂലായ് 26‑ന് വൈകിട്ട് നാലരയോടെയാണ് സംഭവം. മൂവാറ്റുപുഴ നിർമ്മല കോളജിലെ അവസാന വർഷ ബികോം വിദ്യാര്‍ത്ഥിനിയായ നമിതയെയാണ് പ്രതി ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയത്. ലൈസന്‍സില്ലാതെ അമിതവേഗത്തിലും അശ്രദ്ധയിലുംബൈക്ക് ഓടിച്ചുവന്ന ആന്‍സണ്‍ റോയ് നമിതയെയും മറ്റൊരു വിദ്യാര്‍ത്ഥിനിയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ കേസില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പ്രതിക്കെതിരേ കാപ്പ ചുമത്തിയത്.
English Summary: A case where a student was hit by a bike and killed in Muvattupuzha; The accused was charged with Kapa and sent to jail
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.