28 February 2026, Saturday

Related news

February 28, 2026
January 28, 2026
January 4, 2026
December 27, 2025
December 3, 2025
November 22, 2025
November 19, 2025
November 2, 2025
October 24, 2025
October 22, 2025

തിരുവനന്തപുരത്ത് ബൈക്ക് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

Janayugom Webdesk
തിരുവനന്തപുരം 
February 28, 2026 8:14 am

തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. ബൈക്ക് ഫൂട്ട്പാത്തിൽ ഇടിച്ചായിരുന്നു അപകടം. ഹോട്ടൽ ജീവനക്കാരായ ഇവർ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. 

അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഫൂട്ട്പാത്തിലെ കൈവരിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് ബൈക്കുകൾ അവിടെ പാർക്ക് ചെയ്തിരുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar