19 February 2026, Thursday

Related news

February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടർ യാത്രിക മരിച്ചു

രണ്ട് പേർക്ക് പരിക്ക് 
Janayugom Webdesk
കൊച്ചി
October 22, 2024 2:39 pm

മാടവന ജംഗ്‌ഷന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രിക മരിച്ചു .പള്ളുരുത്തി സ്വദേശി സനില ദയാൽ (40) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ സുജ സുബീഷ് (40), ഷൈനോദ് (50) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ബൈക്ക് നിർത്താതെ പോയി. ഇതോടെ നിയന്ത്രണം നഷ്ടമായ സനിലയും സുജയും സ്കൂട്ടറുമായി മീഡിയനു മുകളിലൂടെ റോഡിന്റെ മറുവശത്തേക്ക് വീണു. ഈ സമയത്ത് എതിരെ വരികയായിരുന്ന ഷൈനോദിന്റെ ബൈക്ക് ഇവരുടെ സ്കൂട്ടറുമായി കൂട്ടിയിടിച്ചു. തെറിച്ചു പോയ ഷൈനോദിന്റെ ബൈക്ക് പൂർണമായി കത്തി നശിക്കുകയും ചെയ്തു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ സനില മരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.