30 December 2025, Tuesday

Related news

December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതിക്കള്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
പോത്തന്‍കോട്
February 16, 2025 11:41 am

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. അയിരൂപ്പാറ അരുവിക്കരക്കോണം വിദ്യാ ഭവനിൽ ദിലീപ് (40), ഭാര്യ നീതു(30) എന്നിവരാണു മരിച്ചത്. സംഭത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഞാണ്ടൂർക്കോണം മേലെമുക്കിലായിരുന്നു അപകടം. അമിതവേഗത്തിൽ നിയന്ത്രണം തെറ്റി വന്ന ബൈക്ക് ദമ്പതിമാർ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നീതു റോഡിനോട് ചേര്‍ന്നുള്ള മതിലിനപ്പുറത്തേക്ക് തെറിച്ചുവീണു. തലയ്ക്ക് സാരമായി പരിക്കേറ്റ നീതു സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടത്തില്‍ സാരമായി പരിക്കേറ്റ യുവാക്കളെ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തൻകോട് പ്ലാമൂട് ചെറുകോണം സ്വദേശി സച്ചു (23), കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില അതീവ ഗുരുതരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.