20 January 2026, Tuesday

Related news

September 27, 2025
September 17, 2025
September 6, 2025
September 4, 2025
September 4, 2025
September 2, 2025
August 31, 2025
August 28, 2025
August 23, 2025
July 2, 2025

ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു

Janayugom Webdesk
ആലപ്പുഴ
June 25, 2023 9:44 am

ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ അമ്പലപ്പുഴ സ്വദേശികളായ അനന്തു (21), കരൂര്‍ അനില്‍കുമാറിന്റെ മകന്‍ അഭിജിത്ത് (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ദേശീയപാതയില്‍ പുന്നപ്ര‑കളത്തട്ട് ജങ്ഷന് സമീപത്തുവച്ചായിരുന്നു അപകടം.

ഗ്യാസ് കയറ്റിവന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ലോറിക്കടിയിലേക്ക് കയറിപ്പോയി. ലോറി അമിതവേഗത്തിലായിരുന്നവെന്നാണ് വിവരം. ബൈക്കില്‍ മൂന്നുപേരായിരുന്നു ഉണ്ടായിരുന്നത്.

സ്ഥലത്തെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ യുവാക്കളെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആശുപത്രിയിലേത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൂന്നാമത്തെയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

Eng­lish Sum­ma­ry: bike lpg tanker lor­ry acci­dent two youth died
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.